2009, ജൂൺ 1, തിങ്കളാഴ്‌ച

വീട് കത്തുന്നു

ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി ഭാര്യ അയാളോട് പറഞ്ഞു: "നോക്കു, അയല്‍ക്കാരന്റെ വീടിനു തീപ്പിടിച്ചിരിക്കുന്നു. കുറെ ആളുകള്‍ കൂടി തീയണക്കാന്‍ നോക്കുന്നുണ്ട് . ഓടിച്ചെന്ന് അവരെ ഒന്ന്‌ അവരെ സഹായിക്കാന്‍ നോക്കു."
അയാള്‍ വേണ്ടെന്നു തലയാട്ടി." നേരം പുലരട്ടെ. അവരുടെ വീട് സന്ദര്‍ശിച്ച് ദുഃഖം പ്രകടിപ്പിക്കാം . വേണമെങ്കില്‍ വീട് കത്തിക്കലുകളില്‍ പ്രതിഷേധിച്ചു വൈകുന്നേരം ഒരു യോഗവും ജാഥയും സംഘടിപ്പിക്കാം ".
പുതപ്പു തലവഴി മൂടി അയാള്‍ വീണ്ടും ഉറക്കത്തിലേക്ക് ഊളിയിട്ടു.

1 അഭിപ്രായം:

  1. മലയാളിയുടെ ഇന്നത്തെ മനോഭാവം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു..
    കൊള്ളാം...

    മറുപടിഇല്ലാതാക്കൂ